MHD Shabeer VK posted: " യൂറോകപ്പ് വിജയികളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും ഏറ്റുമുട്ടുന്ന ഫൈനലിസിമ കിരീടപോരാട്ടം ഇന്ന്. ലണ്ടനിൽ വെംബ്ലിയിലെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.15 നാണ് മത്സരം. തോൽവിയറിയാതെ 30 മത്സരങ്ങളായി മുന്നോട്ട് പോവുകയാണ് ലയണൽ സ്ക" MalluChronicle
യൂറോകപ്പ് വിജയികളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും ഏറ്റുമുട്ടുന്ന ഫൈനലിസിമ കിരീടപോരാട്ടം ഇന്ന്. ലണ്ടനിൽ വെംബ്ലിയിലെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.15 നാണ് മത്സരം.
തോൽവിയറിയാതെ 30 മത്സരങ്ങളായി മുന്നോട്ട് പോവുകയാണ് ലയണൽ സ്കലോണിയുടെ ടീം. ലോകകപ്പിന് മുമ്പുള്ള മെസ്സിയുടെയും കൂട്ടരുടേയും ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിത്. ടീമിൽ പരിക്കുള്ള പരെഡസ് ഒഴികെ എല്ലാവരും ഉണ്ടാകും. മെസ്സി, ഡിമരിയ, ലൌതാരോ മാർട്ടിനെസ് എന്നിവർ മുന്നേറ്റനിരയിൽ കളിക്കും.
ലോകകപ്പ് കളിക്കാൻ ലഭിക്കാത്തതിന്‍റെ നിരാശയിലാണ് ഇറ്റലിയുള്ളത്. ജയിക്കാൻ ഇറ്റലിയുടെ പ്രതിരോധ ഭടൻമാർ മെസ്സി ഉൾപടെയുളള വൻ സംഘത്തെ പൂട്ടണം. ഇൻസീഗ്നെ , ജോർജിൻഹോ, വെറാട്ടി തുടങ്ങിയ വമ്പൻ പേരുകളും ഇറ്റാലിയൻ നിരയിലുണ്ട്.
No comments:
Post a Comment