[New post] തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ; ആദ്യ റൗണ്ട് പിന്നിട്ടു, യുഡിഎഫിന് അനുകൂലം..
NEWS DESK posted: " കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യു ഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന" MalluChronicle
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യു ഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്.
പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.
പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയതിന് ശേഷമാണ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണാനാരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകളാണ് എണ്ണി തീര്‍ക്കുക. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.
No comments:
Post a Comment