[New post] രാജിവയ്ക്കാൻ മുഴുവൻ മന്ത്രിമാരോടും ആവശ്യപ്പെടും;പുനസംഘടന നീക്കവുമായി മമത ബാനർജി
mehzasm posted: " അധ്യാപക അഴിമതിയിൽ സർക്കാരിന്റെ മുഖഛായ രക്ഷിക്കാൻ അടിയന്തര നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം.രാജിവെയ്ക്കാൻ മുഴുവൻ മന്ത്രിമാരോടും ആവശ്യപ്പെടും.അടുത്ത മാസം നാലിന് മുൻപായി പുനസംഘടനയുണ്ടാകുമെന്നാണ് തൃണമൂൽ കോ" MalluChronicle
അധ്യാപക അഴിമതിയിൽ സർക്കാരിന്റെ മുഖഛായ രക്ഷിക്കാൻ അടിയന്തര നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം.രാജിവെയ്ക്കാൻ മുഴുവൻ മന്ത്രിമാരോടും ആവശ്യപ്പെടും.അടുത്ത മാസം നാലിന് മുൻപായി പുനസംഘടനയുണ്ടാകുമെന്നാണ് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കുന്നത്.യുവാക്കൾക്ക് പാർട്ടിയുടെ തലപ്പത്തേക്ക് അവസരം നൽകും.
അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നുമായിരുന്നു പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത ബാനർജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയുള്ള മമത ബാനർജിയുടെ പ്രതികരണം.അപവാദ പ്രചരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
No comments:
Post a Comment