[New post] പിക്കപ്പ്‌വാന്‍ മുഴുവന്‍ ലഹരി വസ്തുക്കള്‍; മൊത്തവിതരണക്കാരന്‍ പിടിയില്‍..
Thumbi posted: " വളാഞ്ചേരി: മുപ്പതുലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവിതരണക്കാരന്‍ പിടിയില്‍. പാലക്കാട് എളമ്പുലാശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.ലഹരിക്കെതിരേയുള്ള 'യോദ്ധാവ്'പദ്ധതിയുടെ ഭാഗമായി നടക്കുന്നപരിശോധനയിൽ വളാഞ്ചേരിമേഖല" MalluChronicle
വളാഞ്ചേരി: മുപ്പതുലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവിതരണക്കാരന്‍ പിടിയില്‍. പാലക്കാട് എളമ്പുലാശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.
ലഹരിക്കെതിരേയുള്ള 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിശോധനയിൽ വളാഞ്ചേരി മേഖലയിൽനിന്ന് ഏതാനും ദിവസങ്ങൾക്കിടയിൽ നിരവധി ചില്ലറവിൽപ്പനക്കാർ പിടിയിലായിരുന്നു. വിദ്യാർഥികളെ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ വിൽപ്പന. ഇക്കൂട്ടരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷ്ണു മഹേഷ് അറസ്റ്റിലായത്.
ഒരു പിക്കപ്പ് വാൻ നിറയെ നിരോധിത ലഹരി ഉത്പന്നങ്ങളുമായാണ് ഇയാൾ പിടിയിലായത്. വാനിൽ മുപ്പത് വലിയ ചാക്കുകളിലായി 45,000 പായ്ക്കറ്റ് ഹാൻസും 17 ചാക്കുകളിലായി 12,200 പായ്ക്കറ്റ് 'കൂൾ' എന്ന പുകയില ഉത്പന്നവുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി എസ്എച്ച്ഒ, കെ ജെ ജിനേഷ്, എസ്ഐ അബ്ദുൽ അസീസ്, എസ് സിപിഒ പദ്മിനി, ക്ലിന്റ് ഫെർണാണ്ടസ്, ആൻസൺ എന്നിവരും തിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
No comments:
Post a Comment