[New post] പനി തലച്ചോറിനെ ബാധിച്ചു; അഞ്ച് വയസുകാരി മരിച്ചു.
Muhazil mubarak posted: " വാടാനപ്പള്ളി : പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസ്സുകാരി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരിച്ചത്. വാടാനപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ് ഫാത്തിമ അഫ്രീൻ. പ" MalluChronicle
വാടാനപ്പള്ളി : പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസ്സുകാരി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരിച്ചത്.
വാടാനപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ് ഫാത്തിമ അഫ്രീൻ. പത്തു ദിവസം മുമ്പാണ് പനി ബാധിച്ചത്.
പനിയെ തുടർന്ന് വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 10.30ഓടെ അഫ്രീൻ മരണപ്പെടുകയായിരുന്നു.
No comments:
Post a Comment