തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ യുവ എന്‍ജിനീയര്‍ അരുണ്‍ ലാലിന്റെ കൊലയാളി ഒപ്പം വന്ന ബൈക്ക് യാത്രക്കാരനെന്ന് സൂചന. ബൈക്കില്‍ അരുണ്‍ലാലിനെ ഒരാള്‍ എത്തിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊലനടന്ന സ്ഥലത്ത് 20 മിനിറ്റോളം ഒരാള്‍ അരുണ്‍ലാലുമായി സംസാരിക്കുന്നതിന് രണ്ട് പേര്‍ സാക്ഷികളുണ്ടായിരുന്നു. ഈ ബൈക്കും ഓടിച്ചയാളെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. തൃശൂര്‍ പുറ്റേക്കര സ്വദേശിയായ അരുണ്‍ ലാലിനെ ഇന്നലെ തിങ്കളാഴ്ച അര്‍ധരാത്രിയാണ് വഴിയരികില്‍ ഗുരുതര പരുക്കുകളോടെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടരുന്നതിനിടെ മരിച്ചു. ബിയര്‍ കുപ്പിക്കൊണ്ടും ഹെല്‍മറ്റ് കൊണ്ടും മുഖത്തടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
എംജി റോഡിലെ ബാറില്‍ കൊലനടന്ന ദിവസം രാത്രി അരുണ്‍ലാല്‍ ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. രാത്രി 8.50 മുതല്‍ 10.4വരെയാണ് ബാറില്‍ അരുണ്‍ലാല്‍ ഉണ്ടായിരുന്നത്. ബാറില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയത് ഒറ്റയ്ക്കാണ്. ഇതിന് ശേഷം ബൈക്കില്‍ കയറിയാണ് പുറ്റേക്കരയിലേക്ക് എത്തിയത്. ഈ ബൈക്കും ഓടിച്ചയാളെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതായും മൂക്കിന്റെ പാലം തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയാണ് അരുണിനെ അവശനിലയില്‍ റോഡരികില്‍ നിന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മരണത്തിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊലയാളി വൈകാതെ വലയിലാകുമെന്നാണ് പേരാമംഗലം പൊലീസിന്റെ പ്രതീക്ഷ.
No comments:
Post a Comment