തിരുവനന്തപുരം ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുട്ടിയുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
മാമം കുന്നുംപുറം സ്വദേശിനി രമ്യയാണ് മകൻ അഭിദേവിനൊപ്പം 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. സംഭവത്തിൽ കുഞ്ഞ് മരിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫയർഫോഴ്‌സ് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.
No comments:
Post a Comment