അജ്മാന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് അജ്മാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി തെക്കേടത്ത് ഹിജാസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
അജ്മാൻ ജറഫിലെ ഫ്ളാറ്റിന് താഴെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ അജ്മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
No comments:
Post a Comment