ജയ്പൂര്‍: പൂച്ച മാന്തിയന്നെ് വിചാരിച്ച് ആശുപത്രിയിലെത്തിയ യുവാവിന്റെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. വെടിയുണ്ട ആന്തരികാവയവങ്ങളില്‍ തുളച്ചു കയറാതെ തലനാരിഴയ്ക്കാണ് നേമി ചന്ദ് (35) കാരന്‍ രക്ഷപ്പെട്ടത്. വാരിയെല്ലിനോട് ചേര്‍ന്ന് നല്ല വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. രാജസ്ഥാനിലെ മാല്‍വാരയിലാണ് സംഭവം. 

വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. യുവാവിനെ ജനറല്‍ അനസ്‌തേഷ്യ നല്‍കി ഉടനടി ശസ്ത്രക്രിയക്ക് വിധേയനാക്കി വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ വെടിയുണ്ട നീക്കം ചെയ്തു. ഇയാള്‍ അപകടാവസ്ഥയെ അതിജീവിച്ചു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. 

വാരിയെല്ലിനോട് വേദന അനുഭവപ്പെട്ട് രാവിലെ ഉറക്കം എണീറ്റപ്പോള്‍ തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന പൂച്ച മാന്തിയതാവും എന്നാണ് മേനി ചന്ദ് വിചാരിച്ചത്. എന്നാല്‍ ഏഴുമണിക്കൂറോളം പിന്നിട്ടിട്ടും മുറിവിലെ വേദന സഹിക്കാനാകാതെ മറ്റു റൂമേറ്റുകളോട് പറഞ്ഞു. ഇതേ തുടര്‍ന്ന് റൂം പരിശോധിച്ചപ്പോഴാണ് കിടക്കയില്‍ നിന്ന് ഒരു വെടിയുണ്ടയുടെ ഷെല്‍ അയാളുടെ റൂം മേറ്റ് കണ്ടെടുക്കുന്നത്. അപ്പോഴാണ് തന്നെ പൂച്ച മാന്തിയതല്ല ആരോ വെടിവെച്ചതാണ് എന്നായാളും തിരിച്ചറിയുന്നത്. 

നേമിചന്ദിന് പൂച്ച മാന്തിയതല്ല വെടിയേറ്റതാണ് എന്ന് ബോധ്യപ്പെട്ടതോടെ മല്‍വാര പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തനിക്ക് ഒരു ശത്രുക്കളും ഇല്ല എന്നാണ് നേമിചന്ദ് അവകാശപ്പെടുന്നത്. എങ്കിലും വിശദമായ അന്വേഷണത്തിന് തന്നെ പൊലീസ് അധികാരികള്‍ ഉത്തരവിട്ടിരിക്കുകയാണ്.